2009, ഒക്‌ടോബർ 11, ഞായറാഴ്‌ച

ബഹു ഭാഷാ പാമ്പുകള്‍


പാപങ്ങളുണ്ടിവിടെ, പാവങ്ങളും..
വെളുത്തും, കറുത്തും
നീണ്ടു മെലിഞ്ഞും
തടിച്ചു കൊഴുത്തും
ബഹു ഭാഷ പാമ്പുകള്‍
നാവു നുണയും...
അന്തിപ്പിരാന്തിന്‍റെ
നിഴലില്ലാ രൂപങ്ങള്‍,
ചേലുടുത്തും, കടിച്ചും
ചിക്കി ചികഞ്ഞും
ആര്‍ത്തിമൂത്ത
മടിച്ചിക്കോതകള്‍..!
വിസയുള്ള പാമ്പുകള്‍..!
വിഷമില്ലാത്ത സുഗന്ധികള്‍...
വിടരുന്നു...ആടുന്നു..
ആട് പാമ്പേ..ആട് പാമ്പേ..
ആടാട് പാമ്പേ...?

2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

കറുപ്പ്






















എനിക്ക് കറുപ്പ് ഇഷ്ടമാണ്..
കാക്കയുടെ നിറം കറുപ്പല്ലേ.!?
കുയിലിനു നീലക്കറുപ്പ്...
പിന്നെയും കറുപ്പുകളുണ്ട്...
രാത്രിയുടെ കട്ട പിടിച്ച കറുപ്പ്..
ഒബാമയുടെ ഇളം കറുപ്പ്...
നെല്‍സല്‍ മണ്ടേലയുടെ ജാതിക്കറുപ്പ്...
അങ്ങിനെ എത്രയെത്ര കറുപ്പുകള്‍...
എന്നാലും ചീവീട് മൂളാത്ത
ഗള്‍ഫിന്‍റെ കറുപ്പ് കുറച്ചു കൂടിപ്പോയി...

2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

വിചാരം
















ഞാന്‍ ഒരു ഗള്‍ഫുകാരന്‍..
എന്‍റെ മനസ്സൊരു നാട്ടുകാരന്‍..
അവളൊരു നാട്ടുകാരി...
അവളുടെ മനസ്സൊരു ഗള്‍ഫുകാരി...
അവളുടെ ഗള്‍ഫും എന്‍റെ നാടും,
വിദൂരമായ വേണ്ടാ വിചാരം..

2009, മേയ് 10, ഞായറാഴ്‌ച

മാനും കാക്കയും..


കാക്ക: നീ ഏത് വിഭാഗത്തില്‍ പെട്ടവനാണ്..?
മാന്‍: മാന്‍ ജാതിയിലെ പുള്ളി വര്‍ഗ്ഗത്തില്‍ പെട്ടവരാണ് നമ്മളെന്നു 
എന്‍റെ പൂര്‍വീകര്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്
കാക്ക:നിനക്ക് സ്വന്തമായി അഭിപ്രായമില്ലേ..?
മാന്‍: ജാതീം മതോം എന്‍റെ സ്വന്താഭിപ്രായമാക്കാന്‍ പറ്റൂലല്ലോ  
കാക്ക:അതെന്താ..?
മാന്‍: എന്‍റെ ആളുകളുടെ ജാതി അവര്‍ക്ക് വലിയ ജാതിയാണ്..അപ്പൊ എനിക്കും അങ്ങിനെ തന്നെ..
കാക്ക: ഇനിയൊരു മാറ്റമുണ്ടാവുമോ..?
മാന്‍: നിനക്ക് വേണേല്‍ എന്‍റെ ജതീല് വരാം..ഞാനിനി ഈ ജാതി വിടൂല..
കാക്ക: എന്താണ് ഭക്ഷണം..?
മാന്‍: ഇറച്ചി കഴിക്കൂല..പച്ചക്കറികള്‍ മാത്രം..സസ്യാഹാരി...
കാക്ക: നീ ഒരു പുള്ളിക്കാരന്‍ തന്നെ..
മാന്‍: ആട്ടെ, നിന്‍റെ മതമേതാണ്..? കൂടെ ജാതീം പറ..
കാക്ക: കറുത്ത ജാതിയില്‍ പെട്ട കാവതിക്കരുടെ പൂര്‍വീകര്‍..പ്രകൃതി മതം..
മാന്‍: മതം മാറുമോ..?
കാക്ക: എന്തിനു..?
മാന്‍: വെറുതേ; മാറിക്കൂടെ..?
കാക്ക: പക്ഷെ ഒരു കാര്യം, ഇറച്ചിയില്ലാത്ത മതം എനിക്ക് ചേരൂല...
മാന്‍: നീ ഒരു കാടനാണ്..
കാക്ക: സുഹൃത്തേ...നിങ്ങളെന്താണ്‌ പറയുന്നത്..?
മാന്‍: നീയും നിന്‍റെ വര്‍ഗ്ഗവും അതുകൊണ്ട് തന്നെ ആണ് ഇത്രയും കറുപ്പന്മാരായത്...
കാക്ക: സുഹൃത്തേ , വാക്കുകള്‍ സൂക്ഷിക്കണം...നാക്കും... 
പെട്ടന്ന് കാക്ക പറന്നു..
സിംഹം മുരണ്ടു..

2009, മേയ് 9, ശനിയാഴ്‌ച

പരിമളം

ധൈര്യം സംഭരിച്ചാണ് നിന്നത്...പ്രാരാബ്ധക്കെട്ടു അടുക്കി വെക്കുന്നതിനിടയില്‍ അവള്‍ പലവട്ടം വിങ്ങിപ്പോട്ടിയത് കാണാതിരിക്കാന്‍ ശ്രമിച്ചത് എന്തിനാണെന്ന് അറിയില്ല... ആര്‍കൊക്കെയോ സന്തോഷമായിരുന്നു... ഒരു പക്ഷെ അത്തറ് മണമുള്ള തിരിച്ചുവരവിന്റെ സുഖ വാസന അവരെ ചിരിപ്പിച്ചതാകാം... ഇറ്റു തീര്‍ന്നു പോകാതെ തളം കെട്ടിയ കണ്ണ് നീരില്‍ അവസാനം എല്ലാം ഒരു മങ്ങലായി... തൊണ്ടയില്‍ വാക്കുകളുടെ കെട്ടുകള്‍ ഗദ്ഗദങ്ങളെ തടയുകയായിരുന്നുവോ എന്നറിയില്ല... പരുത്തതും അല്ലാത്തതുമായ കൈകള്‍ ഇറങ്ങി പോടാ എന്ന് പറയും പോലെ തടവി... കരഞ്ചു കലങ്ങിയ അവളുടെ കണ്ണുകള്‍ക്ക്‌ ഒന്നും കാണാന്‍ കഴിന്ചിട്ടുണ്ടാവില്ല... യാത്രയുടെ ചൂട് കൂട്ടിയത് കണ്ണ് നീരിന്‍റെ ഒഴുക്കായിരിന്നുവെന്ന് കരയുടെ തണുപ്പറിയിച്ചു..
എങ്കിലും അവള്‍ക്കിപ്പോഴും അത്തരിനേക്കാള്‍ പരിമളം വിയര്‍പ്പിന് തന്നെ...

2009, മേയ് 7, വ്യാഴാഴ്‌ച

ഉത്തരാധുനികതയുടെ രസച്ചരടുകള്‍

എന്റെ കൂട്ടുകാരന്‍ തീവണ്ടി യാത്രയെ കുറിച്ച് പൊലിപ്പിച്ചു കത്തിക്കയറിയപ്പോള്‍ നാന്‍ അവനെ കുറ്റം പരന്ച്ചു..ബ്ലോഗികള്‍ പലരും അവനെ കുന്നോളം പ്രംസിച്ചപ്പോഴും എനിക്ക് മനസ്സ് വന്നില്ല..നാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തില്‍ അവന്‍ ആരാധികമാരെ ചാക്കിട്ടത്‌ വളരെ പെട്ടന്നായിരുന്നു..കുമ്പ ചാടി കരുവാളിച്ച മുഖമുള്ള അവന്റെ അലക്കി കുളിക്കാത്ത കോലം അപ്പോഴെല്ലാം എന്റെ മനസ്സിലേക്ക് ഏമ്പക്കം പോലെ വന്നിട്ടുണ്ട്....
ഉത്തരാധുനികതയുടെ രസച്ചരടുകള്‍ അങ്ങിനെ തന്നെ നിന്നോട്ടെ...വേഗവും കുതിപ്പും കിതപ്പ് തീര്‍ക്കുന്ന ചുറ്റുപാടുകളില്‍ ഇടവേളകള്‍ ധന്യമാകുന്നത് അല്ലെങ്കില്‍ ധന്യമാണെന്ന് ബോധിപ്പിക്കുന്നത്‌ ഇമ്മാതിരി ബ്ലോഗികള്‍ തന്നെ ...എനിക്ക് പാര പണിയാനിരിക്കുന്നവരെയും സുഗിപ്പിച്ചു കിടത്താന്‍ ഉദ്ദേശിക്കുന്നവരെയും തലങ്ങും വെലങ്ങും അടിക്കാതെ സഹതാപത്തോടെ നിശ്വസിച്ചു കൊണ്ട്.. പ്രഹര വിചാരങ്ങള്‍...

2009, മേയ് 5, ചൊവ്വാഴ്ച

keeratha uduppu...

കടുത്ത തണുപ്പിലും, കത്തുന്ന വേനല്‍ ചൂടിലും അയാള്‍ക്ക്‌ ഒരേ വേഷമായിരുന്നു... കറുത്ത് കരുവാളിച്ചു വരണ്ടുപോയ മുഖം മാത്രം നീണ്ട കട്ടി വസ്ത്രങ്ങള്‍ക്കിടയില്‍ ദൃശ്യമായി...ഏറെയൊന്നും അയാള്‍ സംസാരിച്ചില്ല...ശരീരത്തിനൊപ്പം പ്രതീക്ഷയും വറ്റി വരണ്ടിരിക്കുന്നു... എങ്കിലും ഒട്ടകങ്ങള്‍ക്കൊപ്പം അയാളെ നയിക്കുന്നത് ഗള്‍ഫുകാരന്റെ മരുഭൂമി തന്നെ...