ധൈര്യം സംഭരിച്ചാണ് നിന്നത്...പ്രാരാബ്ധക്കെട്ടു അടുക്കി വെക്കുന്നതിനിടയില്‍ അവള്‍ പലവട്ടം വിങ്ങിപ്പോട്ടിയത് കാണാതിരിക്കാന്‍ ശ്രമിച്ചത് എന്തിനാണെന്ന് അറിയില്ല... ആര്‍കൊക്കെയോ സന്തോഷമായിരുന്നു... ഒരു പക്ഷെ അത്തറ്
മണമുള്ള തിരിച്ചുവരവിന്റെ സുഖ വാസന അവരെ ചിരിപ്പിച്ചതാകാം... ഇറ്റു തീര്‍ന്നു പോകാതെ തളം കെട്ടിയ കണ്ണ് നീരില്‍ അവസാനം എല്ലാം ഒരു മങ്ങലായി... തൊണ്ടയില്‍ വാക്കുകളുടെ കെട്ടുകള്‍ ഗദ്ഗദങ്ങളെ തടയുകയായിരുന്നുവോ എന്നറിയില്ല... പരുത്തതും അല്ലാത്തതുമായ കൈകള്‍ ഇറങ്ങി പോടാ എന്ന് പറയും പോലെ തടവി... കരഞ്ചു കലങ്ങിയ അവളുടെ കണ്ണുകള്‍ക്ക് ഒന്നും കാണാന്‍ കഴിന്ചിട്ടുണ്ടാവില്ല... യാത്രയുടെ ചൂട് കൂട്ടിയത് കണ്ണ് നീരിന്‍റെ ഒഴുക്കായിരിന്നുവെന്ന് കരയുടെ തണുപ്പറിയിച്ചു.. എങ്കിലും അവള്‍ക്കിപ്പോഴും അത്തരിനേക്കാള്‍ പരിമളം വിയര്‍പ്പിന് തന്നെ...
ശുഭയാത്ര!
മറുപടിഇല്ലാതാക്കൂനന്ദി ജൂലിയ..
മറുപടിഇല്ലാതാക്കൂ