2009 മേയ് 9, ശനിയാഴ്‌ച

പരിമളം

ധൈര്യം സംഭരിച്ചാണ് നിന്നത്...പ്രാരാബ്ധക്കെട്ടു അടുക്കി വെക്കുന്നതിനിടയില്‍ അവള്‍ പലവട്ടം വിങ്ങിപ്പോട്ടിയത് കാണാതിരിക്കാന്‍ ശ്രമിച്ചത് എന്തിനാണെന്ന് അറിയില്ല... ആര്‍കൊക്കെയോ സന്തോഷമായിരുന്നു... ഒരു പക്ഷെ അത്തറ് മണമുള്ള തിരിച്ചുവരവിന്റെ സുഖ വാസന അവരെ ചിരിപ്പിച്ചതാകാം... ഇറ്റു തീര്‍ന്നു പോകാതെ തളം കെട്ടിയ കണ്ണ് നീരില്‍ അവസാനം എല്ലാം ഒരു മങ്ങലായി... തൊണ്ടയില്‍ വാക്കുകളുടെ കെട്ടുകള്‍ ഗദ്ഗദങ്ങളെ തടയുകയായിരുന്നുവോ എന്നറിയില്ല... പരുത്തതും അല്ലാത്തതുമായ കൈകള്‍ ഇറങ്ങി പോടാ എന്ന് പറയും പോലെ തടവി... കരഞ്ചു കലങ്ങിയ അവളുടെ കണ്ണുകള്‍ക്ക്‌ ഒന്നും കാണാന്‍ കഴിന്ചിട്ടുണ്ടാവില്ല... യാത്രയുടെ ചൂട് കൂട്ടിയത് കണ്ണ് നീരിന്‍റെ ഒഴുക്കായിരിന്നുവെന്ന് കരയുടെ തണുപ്പറിയിച്ചു..
എങ്കിലും അവള്‍ക്കിപ്പോഴും അത്തരിനേക്കാള്‍ പരിമളം വിയര്‍പ്പിന് തന്നെ...

2009 മേയ് 7, വ്യാഴാഴ്‌ച

ഉത്തരാധുനികതയുടെ രസച്ചരടുകള്‍

എന്റെ കൂട്ടുകാരന്‍ തീവണ്ടി യാത്രയെ കുറിച്ച് പൊലിപ്പിച്ചു കത്തിക്കയറിയപ്പോള്‍ നാന്‍ അവനെ കുറ്റം പരന്ച്ചു..ബ്ലോഗികള്‍ പലരും അവനെ കുന്നോളം പ്രംസിച്ചപ്പോഴും എനിക്ക് മനസ്സ് വന്നില്ല..നാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തില്‍ അവന്‍ ആരാധികമാരെ ചാക്കിട്ടത്‌ വളരെ പെട്ടന്നായിരുന്നു..കുമ്പ ചാടി കരുവാളിച്ച മുഖമുള്ള അവന്റെ അലക്കി കുളിക്കാത്ത കോലം അപ്പോഴെല്ലാം എന്റെ മനസ്സിലേക്ക് ഏമ്പക്കം പോലെ വന്നിട്ടുണ്ട്....
ഉത്തരാധുനികതയുടെ രസച്ചരടുകള്‍ അങ്ങിനെ തന്നെ നിന്നോട്ടെ...വേഗവും കുതിപ്പും കിതപ്പ് തീര്‍ക്കുന്ന ചുറ്റുപാടുകളില്‍ ഇടവേളകള്‍ ധന്യമാകുന്നത് അല്ലെങ്കില്‍ ധന്യമാണെന്ന് ബോധിപ്പിക്കുന്നത്‌ ഇമ്മാതിരി ബ്ലോഗികള്‍ തന്നെ ...എനിക്ക് പാര പണിയാനിരിക്കുന്നവരെയും സുഗിപ്പിച്ചു കിടത്താന്‍ ഉദ്ദേശിക്കുന്നവരെയും തലങ്ങും വെലങ്ങും അടിക്കാതെ സഹതാപത്തോടെ നിശ്വസിച്ചു കൊണ്ട്.. പ്രഹര വിചാരങ്ങള്‍...

2009 മേയ് 5, ചൊവ്വാഴ്ച

keeratha uduppu...

കടുത്ത തണുപ്പിലും, കത്തുന്ന വേനല്‍ ചൂടിലും അയാള്‍ക്ക്‌ ഒരേ വേഷമായിരുന്നു... കറുത്ത് കരുവാളിച്ചു വരണ്ടുപോയ മുഖം മാത്രം നീണ്ട കട്ടി വസ്ത്രങ്ങള്‍ക്കിടയില്‍ ദൃശ്യമായി...ഏറെയൊന്നും അയാള്‍ സംസാരിച്ചില്ല...ശരീരത്തിനൊപ്പം പ്രതീക്ഷയും വറ്റി വരണ്ടിരിക്കുന്നു... എങ്കിലും ഒട്ടകങ്ങള്‍ക്കൊപ്പം അയാളെ നയിക്കുന്നത് ഗള്‍ഫുകാരന്റെ മരുഭൂമി തന്നെ...